കൊച്ചി: സംസ്ഥാന വാഫി വഫിയ കലോല്‍സവത്തിന് ഇന്നലെ കളമശേരി സംറ ഇന്റര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രൗഡോജ്വല തുടക്കം. സിഐസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹഖീം ഫൈസി അദൃശേരി അധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക ചിന്തകളിലേക്ക് നമ്മേ കൊണ്ടുവരുന്ന സര്‍ഗാത്മകതയെ പ്രോല്‍സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സമൂഹത്തിന്റെ സംസ്‌കാരത്തെ കുറിച്ച് മനസിലാക്കണമെങ്ങില്‍ ആ സമൂഹത്തിന്റെ കലാപരമായ വാസനയെ കുറിച്ച് പഠിച്ചാല്‍ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹത്തെ കുറിച്ച്, അനാഥകളോടുള്ള അനുകമ്പകളെ കുറിച്ച് ജീവിതത്തില്‍ ഒറ്റപ്പെട്ടവരെ ചേര്‍ത്ത് പിടിക്കുന്നതിനെ കുറിച്ചുമൊക്കെയുള്ള പാട്ട് നമ്മേ ഓര്‍മപ്പെടുത്തുമ്പോള്‍ ദൈവികമായ സര്‍ഗാത്മകതയെയാണ് നാം പ്രോല്‍സാഹിപ്പിക്കുന്നത്.
അത് തന്നെയാണ് വഫിയ സംവിധാനവും മുന്നോട്ട് വെക്കുന്ന കലയും ചിന്തയും. പരിശുദ്ധ ഖുര്‍ആന്റെ ലിപികള്‍ തന്നെ കലാസപര്യകളുടെ ഔന്നധ്യമാണ്. ഇസ്‌ലാമിക കാലിഗ്രാഫി തന്നെ പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിഐസി വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ജോയിന്റ് സെക്രട്ടറി ഹബീബുള്ള ഫൈസി പള്ളിപ്പുറം എന്നിവര്‍ പ്രസംഗിച്ചു. സിഐസി ട്രഷറര്‍ അലി ഫൈസി തൂത, ജോയിന്റ് സെക്രട്ടറി അഹ്മദ് ഫൈസി വാഫി കക്കാട്, അക്കാദമിക് കൗണ്‍സില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കുഞ്ഞാമു ഫൈസി താനൂര്‍, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വി. ഇ. അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ പി.എ. അഹമ്മദ് കബീര്‍, ഹുസൈന്‍ ഹാജി കോമ്പാറ എന്നിവര്‍ പങ്കെടുത്തു
. ഡബ്ല്യുഎസ്എഫ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ആയിഷ നസ്മീന്‍ അരീക്കോട് സ്വാഗതവും ഡബ്ല്യൂഎസ്എഫ് ഫെസ്റ്റ് കമ്മിറ്റി ഫാത്തിമ ബത്തൂല്‍ കെ. നല്ലളം നന്ദിയും പറഞ്ഞു. രണ്ട് ദിവസമായി നടക്കുന്ന കലോല്‍സവത്തില്‍ കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസിനു കീഴിലുള്ള 54 വാഫി വഫിയ്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ആദ്യ ദിനമായ ഇന്നലെ വഫിയകള്‍ അണിനിരക്കുന്ന വിവിധ കലാ മത്‌സരങ്ങളാണ് നടന്നത്. രാവിലെ നടന്ന ‘ബെസ്റ്റിന്‍ ഫെസ്റ്റില്‍’ വഫിയ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന ഷിറിന്‍ ആമുഖ പ്രഭാഷണം നടത്തി.
ഭാരവാഹികളായ മിസ്‌ന ടി.കെ. കളരാന്തിരി, ദിയ പര്‍വീന്‍ സി. മുന്നിയൂര്‍, ഹംന എ.എ. പെരുമ്പാവൂര്‍, ആദില അലി പെരുമ്പാവൂര്‍, ഫാത്തിമത്ത് ഫിദ എന്‍.യു. തളിപ്പറമ്പ്, ഫാത്തിമത്തുല്‍ ഫിദ കെ. സി. പുറത്തേക്കാട്, റിഫ മര്‍യം പാനൂര്‍, ഫാത്തിമത്തു റാനിയ മാതമംഗലം എന്നിവര്‍ പ്രസീഡിയം അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ് ‘ഉള്‍വിളികളുടെ ശരികള്‍’ എന്ന പ്രമേയത്തില്‍ നടന്ന വനിത സമ്മേളനം മുന്‍ ഗവണ്‍മെന്റ് പ്ലീഡറും കേരള ഹൈക്കോടതി അഭിഭാഷകയുമായ അഡ്വ. ജാസ്മിന്‍ വിഎച്ച് ഉദ്ഘാടനം ചെയ്തു. എന്‍ സി ഇ ആര്‍ ടി പ്രൊഫസര്‍ ഡോക്ടര്‍ സിന്ധ്യ, മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. ഫാത്തിമ തഹലീയ, നീതു കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. റഹ്മ വഫിയ്യ താമരശേരി, സുമയ്യ വഫിയ്യ കുരുവമ്പലം, നസീഫ വഫിയ്യ താനൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സമന്വയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 403 വഫിയ്യകള്‍ ഇന്നലെ സനദ് സ്വീകരിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് സി ഐ സി ഫിനിഷിംഗ് സ്‌കൂളിന്റെ മേല്‍നോട്ടത്തില്‍ ‘മതം ; ധാര്‍മികത’ എന്ന മോട്ടോയില്‍ നടന്ന പാനല്‍ ഡിസ്‌കഷനില്‍ റിഫ റഹീം വഫിയ്യ , അഷ്മില ഓഫിയ്യ, നൂര്‍ ജഹാന്‍, ഫാത്തിമ റിഫ കെ വി , മാജിദ ഷെറിന്‍, എന്നിവര്‍ വിഷയാവതരണം നടത്തി. വാഫികളുടെ കലാമേള ഇന്ന് നടക്കും തുടര്‍ന്ന് അറുന്നൂറോളം വരുന്ന വാഫികള്‍ ഇന്ന് സനദ് സ്വീകരിക്കും.
Leave feedback about this