loginkerala Business വസന്തോത്സവവുമായികൊച്ചി ലുലുമാൾ; പുഷ്പമേളയ്ക്ക് 12ന് തുടക്കം ; ലോ​ഗോ പ്രകാശനം ചെയ്‌തു
Business Kerala

വസന്തോത്സവവുമായികൊച്ചി ലുലുമാൾ; പുഷ്പമേളയ്ക്ക് 12ന് തുടക്കം ; ലോ​ഗോ പ്രകാശനം ചെയ്‌തു

കൊച്ചി: പൂക്കളുടെ വസന്തകാല ഉത്സവവുമായി ലുലുമാളിൽ പുഷ്പമേളയ്ക്ക് 12ന് തുടക്കമാകും. ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്പ-ഫല-സസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി അണിനിരത്തുക. ‘ലുലു ഫ്ളവര്‍ ഫെസ്റ്റ് 2025’ എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്.അലങ്കാര സസ്യങ്ങൾ. വീടുകളിലെ പൂന്തോട്ടം ക്രമീകരിക്കാനുള്ള വിവിധയിനം പുഷ്പ വൈവിധ്യങ്ങൾ മേളയിലെ കാഴ്ചയാകും. ​പൂന്തോട്ടം ക്രമീകരിക്കാൻ ആവശ്യമായ ചെടികൾ, ചെടികളിലെ വൈവിധ്യങ്ങൾ എല്ലാം പുഷ്പമേളയിലൂടെ നേരിട്ട് കാണാനും വാങ്ങുവാനും സാധിക്കും. വീടിന്റെ ഭം​ഗിക്കും നിറത്തിനും ചേരുന്ന തരത്തിൽ വ്യത്യസ്തങ്ങളായ പൂക്കൾ ഒരുക്കി ഉദ്യാനം അലങ്കരിക്കാനും പുഷ്പമേള വഴി കഴിയും.

ബ്രോമാൻസ് പ്രമോഷനുമായി ലുലുമാളിലെത്തി താരങ്ങൾ; ചിത്രത്തെക്കുറിച്ച് പറയുന്നത് കേൾക്കു |  Bromance

ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഗാര്‍ഡനിംഗ് താല്‍പര്യമുള്ളവര്‍ക്ക് ഇതിന് ആവശ്യമായ സസ്യങ്ങളുടെ അടക്കം സമഗ്ര ശേഖരം, പുഷ്പങ്ങള്‍ ഇവയൊക്കെ മേളയിലുണ്ട്. ലുലു മാളിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് പുഷ്പമേള നടക്കുന്നത്. 12 ന് തുടങ്ങുന്ന മേള 16 ന് അവസാനിക്കും. മേളയുടെ ഭാ​ഗമായി കുട്ടികളുടെ ഫാഷൻ ഷോയും മാളിൽ അരങ്ങേറും. ലിറ്റിൽ പ്രിൻസ്, ലിറ്റിൽ പ്രിൻസസ് വിഭാ​ഗത്തിൽ നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് 10000 രൂപ വീതം ക്യാഷ് പ്രൈസും നൽകും. രജിസ്ട്രേഷൻ 12ന് സമാപിക്കും. പുഷ്പമേളയുടെ ഭാ​ഗമായിട്ടുള്ള ലോ​ഗോ പ്രകാശനം നടി മഹിമാ നമ്പ്യാർ, കലാഭവൻ ഷാജോൺ, മാത്യു തോമസ് അർജുൻ അശോകൻ, ശ്യാം മോഹൻ, സം​ഗീത് പ്രതാപ് , അമ്പരീഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. ലുലു മാൾ മാനേജർ റിജേഷ് ചാലുപ്പറമ്പിൽ,, ഓപറേഷൻസ് മാനേജർ ഒ. സുകുമാരൻ എന്നിവർ സന്നിഹിതരായി.

Exit mobile version