loginkerala breaking-news വഖഫ് ബില്ലിൽ ചൂടേറിയ ചർച്ചയിൽ ലോക്‌സഭ; നിയമം അടിച്ചേൽപ്പിക്കരുതെന്ന് വേണു​ഗോപാൽ
breaking-news Kerala

വഖഫ് ബില്ലിൽ ചൂടേറിയ ചർച്ചയിൽ ലോക്‌സഭ; നിയമം അടിച്ചേൽപ്പിക്കരുതെന്ന് വേണു​ഗോപാൽ

ഖഫ് ബില്ലിൽ ചൂടേറിയ ചർച്ചയിൽ ലോക്‌സഭ. വഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഭേദഗതികളിലെ എതിർപ്പുകൾ പറയാൻ അനുവദിക്കണമെന്ന് ആവശ്യവും കെ സി വേണുഗോപാൽ ഉന്നയിച്ചു. അതേസമയം ബില്ല് അവതരണത്തിൽ ക്രമപ്രശ്നം ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ രംഗത്തെത്തി.

യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. അതേസമയം പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്ന് മറുപടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജെപിസി നിർദേശങ്ങൾ അനുസരിച്ചുള്ള ഭേദഗതി മന്ത്രിസഭഅംഗീകരിച്ചുവെന്നും മന്ത്രിസഭ അംഗീകരിച്ച പുതിയ ബില്ലാണ് അവതരിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Exit mobile version