loginkerala Business ലുലുവിൽ ക്രിസ്തുമസ് ഷോപ്പിങ്ങ് കാർണിവലിന് തുടക്കമായി
Business lk-special

ലുലുവിൽ ക്രിസ്തുമസ് ഷോപ്പിങ്ങ് കാർണിവലിന് തുടക്കമായി

പാലക്കാട്: ആകർഷകമായ വിലക്കുറവിൽ കൈനിറയെ സമ്മാനങ്ങളും ഒരുക്കി ലുലുമാളിൽ ക്രിസ്തുമസ് ഷോപ്പിങ്ങ് കാർണിവലിന് തുടക്കമായി. രണ്ടാം ആനിവേഴ്സറി സെയിലിനൊപ്പം ക്രിസ്മസ് ഓഫർ സെയിലും ഉപഭോക്താക്കൾക്ക് ആസ്വാദിക്കാം. നിസാൻ മാ​ഗ്നറ്റ് കാർ, ഐഫോൺ 17 എന്നിവയാണ് ബംമ്പർ സമ്മാനം. കൂടാതെ ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ സമ്മാനങ്ങൾ നേടാൻ സാധിക്കും. സ്വർണനാണയങ്ങൾ, ​ഗിഫ്റ്റ് കാർഡുകൾ, ഒരു വർഷത്തേക്കുള്ള സൗജന്യ ഷോപ്പിങ്ങ്, എൽ.ഇ.ഡി ടി.വി, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ​ഗൃഹോപകരണങ്ങൾ അടങ്ങിയ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

നിത്യോപയോ​​ഗ സാധനങ്ങൾ, ക്രിസ്മസ് പ്രൊഡക്ടുകൾ, വിവിധ ഫ്ളേവറിലുള്ള പ്ലം കേക്കുകൾ, ക്രിസ്തുമസ് അലങ്കാരങ്ങൾ എന്നിവയും ലുലു ഹൈപ്പറിൽ ലഭ്യമാണ്. കൂടാതെ മികച്ച ഓഫറുമായി ലുലു ഫാഷനിലും വിൽപ്പന തുടരുകയാണ്. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈഡ് ഉപകരണങ്ങൾക്ക് ക്രിസ്തുമസ് ഓഫറോടെ വിലക്കുറവ് ലഭ്യമാണ്. കൂടാതെ ലുലു ഹാപ്പിനസ് അം​ഗങ്ങൾക്ക് പർച്ചേഴ്സിങ്ങ് വഴി രണ്ടിരട്ടി ലോയലിറ്റി പോയിന്റ് സ്വന്തമാക്കാൻ ഡിസംബർ 21 വരെ കഴിയും. വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളിലും , ക്രഡിറ്റ് കാർഡുകളിലും ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാണ്.

Exit mobile version