തിരുവനന്തപുരം: കോളജ് ഹോസ്റ്റലിൽ നിന്ന് ഉൾപ്പടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. ലഹരിക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി 24ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേരും.
മന്ത്രിമാരും പോലീസ്, എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ലഹരിവേട്ട നടത്താൻ ക്യാമ്പസുകളിലോ ഹോസ്റ്റലുകളിലോ കയറുന്നതിന് അധികാരികളുടെ അനുമതി ആവശ്യമില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം വ്യക്തമാക്കി.
എഡിജിപിയും എക്സൈസ് കമ്മീഷണർ മഹിപാൽയാദവും കഴിഞ്ഞ ദിവസം യോഗം ചേർന്ന് സംയുക്ത പരിശോധന തുടരാൻ തീരുമാനിച്ചിരുന്നു.