loginkerala breaking-news രണ്ടാമൂഴവുമായി ​ഗോവിന്ദൻ മാസ്റ്റർ
breaking-news Kerala

രണ്ടാമൂഴവുമായി ​ഗോവിന്ദൻ മാസ്റ്റർ

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ എം.വി. ഗോവിന്ദന് നേതൃപദവിയിൽ തുടർച്ച നൽകി കൊല്ലം സംസ്ഥാന സമ്മേളനം. സെക്രട്ടറി സ്ഥാനത്തേക്ക് എം.വി. ഗോവിന്ദൻ അല്ലാതെ മറ്റൊരു പേര് നിലവിൽ പാർട്ടിയുടെ മുന്നിലില്ല.

അനാരോഗ്യം കാരണം കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2022 ആഗസ്റ്റ് 28നാണ് എം.വി. ഗോവിന്ദൻ പാർട്ടി നേതൃത്വം ഏറ്റെടുത്തത്. തദ്ദേശസ്വയംഭരണ മന്ത്രിസ്ഥാനം രാജിവെച്ചായിരുന്നു പാർട്ടി സംസ്ഥാന നേതൃത്വത്തിലേക്കുള്ള എം.വി. ഗോവിന്ദന്‍റെ പ്രവേശനം.

പിണറായി വിജയൻ നയിക്കുന്ന സി.പി.എം കേരള ഘടകത്തിൽ രണ്ടാമനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കോടിയേരിയുടെ വിയോഗത്തോടെ ഒഴിവുവന്ന പോളിറ്റ് ബ്യൂറോ അംഗത്വവും എം.വി. ഗോവിന്ദനാണ് ലഭിച്ചത്.

Exit mobile version