ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയിൽ എക്കോ പോയിന്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ആദിക, വേണിക എന്നീ വിദ്യാർഥികളാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തെനി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. ബാക്കിയുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.കന്യാകുമാരിയില്‍നിന്നുള്ള 40 വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം.
മാട്ടുപെട്ടി വാഹനാപകടത്തിൽ മരണം രണ്ടായി
