ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) സീറ്റ് വിഭജന പ്രഖ്യാപനം ഇന്നുണ്ടായേക്കും. എൻഡിഎ സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും (റാം വിലാസ്) ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും (എച്ച്എഎം) കൂടുതൽ സീറ്റിനായി ഉന്നയിച്ച തർക്കത്തിൽ സമവായം ഉണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കി.
സീറ്റുവിഭജനം സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ ചിരാഗ് പാസ്വാൻ 26 സീറ്റുകളും മാഞ്ജി 15 സീറ്റുകളും കിട്ടിയേ തീരുവെന്ന് അറിയിച്ചു.