loginkerala archive
‘ഫ്രണ്ട്‌സ്’ താരം മാത്യു പെറി മരിച്ച നിലയില്‍
archive movies

‘ഫ്രണ്ട്‌സ്’ താരം മാത്യു പെറി മരിച്ച നിലയില്‍

‘ഫ്രണ്ട്‌സ്’ എന്ന പരമ്പരയിലൂടെ പ്രശസ്തനായ മാത്യു പെറി (54) മരിച്ച നിലയില്‍. ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ ഇന്നലെയാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വീട്ടിലെ കുളിമുറിയില്‍ ബാത്ത് ടബിലാണ് മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ച-കൊലപാതക സാധ്യതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ലോസ് ഏഞ്ചല്‍സ് പൊലീസ് അറിയിച്ചു.

എന്‍ ബി സിയുടെ സൂപ്പര്‍ഹിറ്റ് പരമ്പരയായ ഫ്രണ്ട്സില്‍ ‘ചാന്‍ഡ്ലര്‍ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്. ഫ്രണ്ട്സിന് പുറമേ ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിരുന്നു.

Exit mobile version