LogoLoginKerala

മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകന്‍ ആര്‍ ഹരി അന്തരിച്ചു

 
r hari

കൊച്ചി: മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകന്‍ ആര്‍ ഹരി (93) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ആര്‍ ഹരി ആര്‍ എസ് എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ്.

ടാറ്റ ഓയില്‍ മില്‍സില്‍ അസി. അക്കൗണ്ടന്റായിരുന്ന പുല്ലേപ്പടി തെരുവില്‍പ്പറമ്പില്‍ രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടെയും മകനായി 1930 ഡിസംബര്‍ 5ന് ആണ് അദ്ദേഹം ജനിച്ചത്. ആര്‍ എസ് എസ് അനുഭാവിയായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ഹരിയും ആര്‍ എസ് എസ് പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്.