തൃശൂർ: തിങ്കളാഴ്ച തൃശൂരിൽ നടക്കുന്ന പുലികളിയിൽ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി എംപി. പ്രധാനമന്ത്രിയുടെ ഉടൻ ഡല്‍ഹിയിലെത്തണമെന്ന് അറിയിച്ചതിനാൽ ഞായറാഴ്ച വൈകിട്ടോടെ ഡൽഹിക്ക് പുറപ്പെട്ടതായും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
ഓണാഘോഷത്തിന്‍റെയും പുലിക്കളി മഹോത്സവത്തിന്‍റെയും ഉദ്‌ഘാടനത്തിനും ഗുരുദേവ ജയന്തി പ്രമാണിച്ച് എല്ലാ കൊല്ലവും നടത്തുന്ന മഞ്ഞ കടലില്‍ സംഗമത്തിലും പങ്കെടുക്കാൻ കഴിയാത്തതിൽ തനിക്ക് ഏറെ ഖേദമുണ്ടെന്നും അദ്ദേഹം കുറിച്ചു.
Leave feedback about this