കോഴിക്കോട്: പോലീസിനെ കണ്ട് കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി ഓടാൻ ശ്രമിച്ചയാൾ പിടിയിൽ. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് പിടിയിലായത്.
വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പറഞ്ഞതോടെ പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തി. ഇയാൾക്കെതിരെ പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തു.
Leave feedback about this