loginkerala Kerala പോക്സോ കേസ് പ്രതിയെ പൊലീസും സിപിഎമ്മും ചേർന്ന് സംരക്ഷിക്കുന്നു: മുഹമ്മദ്‌ ഷിയാസ്
Kerala

പോക്സോ കേസ് പ്രതിയെ പൊലീസും സിപിഎമ്മും ചേർന്ന് സംരക്ഷിക്കുന്നു: മുഹമ്മദ്‌ ഷിയാസ്

കൊച്ചി: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിനെ പൊലീസും പാർട്ടിയും കൂടി ചേർന്ന് സംരക്ഷിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലയിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. ഇത്തരത്തിലുള്ള കേസുകളിൽ ഉൾപ്പെടുന്നവർക്ക് സിപിഎം നൽകുന്ന രാഷ്ട്രീയ സംരക്ഷണമാണ് കൂടുതൽ അതിക്രമങ്ങൾ വർധിച്ചുവരുന്നതിന് കാരണമാകുന്നത്. പ്രതികൾ രക്ഷപ്പെടുന്നതിന് വേണ്ടി സിപിഎമ്മിന്റെ ഉന്നത നേതാക്കൾ പോലും ഇടപെടുന്ന സാഹചര്യങ്ങൾ ഉണ്ട്. പൊലീസിനെ ഇത്തരം കേസുകളിൽ തങ്ങൾക്ക് അനുകൂലമായി ഉപയോഗപ്പെടുത്തുകയാണ് സിപിഎം. ജില്ലയിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന സിപിഎം സമീപനം ഉപേക്ഷിക്കണമെന്നും പൊലീസ് ഇത്തരം കേസുകളിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version