breaking-news India

പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ സമ്പത് വ്യവസ്ഥയെ ഗുരുരമായി ബാധിക്കും: ഗീതാ ഗോപിനാഥ്

ന്യൂഡല്‍ഹി: യു.എസ്- ഇറാൻ യുദ്ധവും തുടർന്നുണ്ടായ പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ സമ്പത് വ്യവസ്ഥയെ ഗുരുരമായി ബാധിക്കുമെന്ന് ഐ.എം.എഫ്. മുൻ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും സാമ്പത്തികവിദഗ്ധയുമായ ഗീതാ ഗോപിനാഥ്. പശ്ചിമേഷ്യൻ സംഘർഷം നേരിട്ട് ബാധിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിസന്ധിയുടെ സാമ്പത്തികാഘാതം ഇനിയും പ്രകടമായിത്തുടങ്ങിയിട്ടില്ലെന്നും അവർ പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

എണ്ണ-വാതക ഇറക്കുമതിക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെയും യുദ്ധം ഗുരുതരമായി ബാധിച്ചു. ഗൾഫിൽ തൊഴിലെടുക്കുന്ന പ്രവാസി ഇന്ത്യക്കാരിൽനിന്നുള്ള നിക്ഷേപത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

പ്രതിസന്ധി വിലക്കയറ്റത്തിൽ മാത്രം ഒതുങ്ങില്ല. ലഭ്യതക്കുറവ് വൻപ്രതിസന്ധി സൃഷ്ടിക്കും. കപ്പലുകൾ മിഡിൽ ഈസ്റ്റിൽ നിന്ന് രാജ്യത്തേക്ക് ഇന്ധനം കൊണ്ടുപോകാത്തതിനാൽ ഇന്ത്യ ഇതിനകം തന്നെ എൽ.പി.ജി പാചക വാതക ക്ഷാമം നേരിടുന്നു. എണ്ണയ്ക്കും വാതകത്തിനും പുറമേ വളം, ഹീലിയം, സൾഫർ എന്നിവയെല്ലാം തടസ്സപ്പെട്ടു. ഇത്, 2022 ലെ റഷ്യ-ഉക്രെയ്ൻ ആഘാതത്തിൽ നിന്ന് നിലവിലെ സാഹചര്യത്തെ വ്യത്യസ്തമാക്കുന്നുവെന്ന് അവർ പറഞ്ഞു,

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video