തൃശ്ശൂർ: വിവാദ പരാമർശം നടത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. ഓരോ വ്യക്തികളും പ്രതികരിക്കുന്നത് അവരവരുടെ സംസ്കാരം അനുസരിച്ചായിരിക്കും എന്നാണ് കെ ബി ഗണേഷ് കുമാർ മറുപടി നൽകിയത്. വെള്ളാപ്പള്ളിയുടെ ലെവൽ അല്ല തൻറെ ലെവലെന്നും പക്വതയും സംസ്കാരവും ഇല്ലാത്തവർ പ്രതികരിക്കുന്ന പോലെ താൻ പ്രതികരിക്കില്ലെന്നും പറഞ്ഞു. അവരെ പോലെ താഴാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
‘ വെള്ളാപ്പള്ളിയുടെ മോശം ഭാഷ വെള്ളാപ്പള്ളിയുടെ സംസ്കാരമാണ്. ആ സംസ്കാരത്തിലേക്ക് താഴാൻ ഞാനില്ല. വെള്ളാപ്പള്ളിക്ക് മറുപടി ഇല്ല ‘ മന്ത്രി ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗതാഗത വകുപ്പ് മന്ത്രിയായ കെ ബി ഗണേഷ്കുമാറിനെതിരെ ഗുരുതര പരാമർശങ്ങളാണ് ഉന്നയിച്ചിരുന്നത്. അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും സ്വന്തം കുടുംബത്തിന് തന്നെ പാര പണിതവനാണെന്നും ഗണേഷ് കുമാറിനെ കുറിച്ച് വെള്ളാപ്പള്ളി വിമർശിച്ചു