breaking-news Kerala

നടിയെ ആക്രമിച്ച കേസ്; കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാനസർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാനസർക്കാർ. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അനുസരിച്ച് സംസ്ഥാനസർക്കാർ അപ്പീൽ നൽകാൻ ഉത്തരവിടുകയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിയ്ക്കെതിരെയാണ് അപ്പീൽ നൽകുക.

കേസിൽ ഒന്നാംപ്രതിയായ പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചിരുന്നു. അതേസമയം എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. ഈ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകുക. പ്രതികളെന്ന് കണ്ടെത്തിയവർക്ക് ജീവപര്യന്തം ശിക്ഷ നൽകാനും അപ്പീലിൽ സർക്കാർ ആവശ്യപ്പെടും.

ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീൽ നൽകാനാണ് തീരുമാനം. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകൾ ചൂണ്ടിക്കാട്ടുകയും ​ഗൂഢാലോചന അടക്കമുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രൊസിക്യൂഷൻ അറിയിച്ചതനസരിച്ചാണ് അപ്പീൽ നൽകുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video