loginkerala breaking-news ദുബായിൽ ചികിത്സയ്ക് വഴിമുട്ടിയ മലയാളി യുവാവിന് രക്ഷകനായി അദീബ് അഹമ്മദ്
breaking-news gulf

ദുബായിൽ ചികിത്സയ്ക് വഴിമുട്ടിയ മലയാളി യുവാവിന് രക്ഷകനായി അദീബ് അഹമ്മദ്

അബുദാബി: സ്വന്തം ഭാവിയ്ക്കും, കുടുംബങ്ങൾക്കും ഒരു നല്ല തുടക്കം കണ്ടെത്താനായി, മനസ്സ് നിറയെ സ്വപ്നങ്ങളുമായിട്ടാണ് ആണ് നിരവധി യുവാക്കളും യുവതികളും യു.എ.ഇയിലേക്ക് വിമാനമേറുന്നത്. തൃശൂരിൽ നിന്നുള്ള 28കാരനായ മിലിന്ദ് ഷാ അങ്ങനെയായിരുന്നു ദുബൈയിൽ എത്തിയത്. പക്ഷെ മിലിന്ദിനെ കാത്തിരുന്നത് കടുത്ത പ്രതിസന്ധികളായിരുന്നു.‌

നാട്ടിൽ നിന്നും ജോലി തേടി വിസിറ്റിം​ഗ് വിസയിൽ എത്തിയ മിലിന്തിന് ആദ്യം പനി പിടിക്കുകയായിരുന്നു. അതിന്റെ ചികിത്സയ്ക്ക് ഇടയിൽ സെപ്റ്റിക് ഷോക്ക് ബാധിച്ച് ​ആരോഗ്യനില വീണ്ടും ഗുരുതരമായി. ഇൻഷുറൻസ് പോലുമില്ലാത്ത മിലിന്ദിനെ ഉടൻ നാട്ടിലേക്കു കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. പക്ഷെ വിലയേറിയ എയർ ആംബുലൻസ് ഏർപ്പെടുത്താൻ മിലിന്ദിനോ കുടുംബത്തിനോ പ്രാപ്തി ഉണ്ടായിരുന്നില്ല.അപ്പോൾ ആണ് യു.എ.ഇയിലെ ബിസിനസ്സുകാരനായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടർ ആദീബ് അഹമ്മദ് തുണയായത് .അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മിലിന്ദിനായി അടിയന്തര എയർലിഫ്റ്റ് സംഘടിപ്പിച്ച് കൊച്ചിയിലേക്ക് അയച്ചു.
ആ സമയോചിതമായ ഇടപെടൽ മൂലം മിലിന്ദ് ഇപ്പോൾ കേരളത്തിൽ ചികിത്സ തുടരുകയാണ്. ഹോസ്പിറ്റൽ വിടാൻ ആയിട്ടില്ലെങ്കിലും സ്ഥിതിയിൽ നല്ല മാറ്റം ഉണ്ട്.പ്രതിസന്ധികളിൽ തുണയാവാൻ സമയോചിതമായ ഒരു സഹായഹസ്തത്തിനാവും.

Exit mobile version