loginkerala archive തോരാതെ മഴ: കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി
archive news

തോരാതെ മഴ: കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴസാഹചര്യം കണക്കിലെടുത്ത് കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളില്‍ ഇന്ന് അവധി പ്രഖ്യപിച്ചു.

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വൈക്കം, ചങ്ങനാശ്ശേരി എന്നീ താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി.

കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴയായതിനാല്‍ ജാഗ്രത പാലിക്കണം. അതേസസമയം, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Exit mobile version