തിരുവനന്തപുരം : കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്.
രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു. കഠിനംകുളം പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഇവരുടെ സുഹൃത്തായ യുവാവിനായി തിരച്ചിൽ തുടങ്ങി. വീട്ടിനുള്ളിൽ കടന്ന് യുവതിയെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് കരുതുന്നത്. യുവതി സഞ്ചരിക്കുന്ന സ്കൂട്ടറും കാണാനില്ല.