തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗ ബാധ സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. അപൂര്‍വ ജന്തുജന്യരോഗമാണ് ബ്രൂസെല്ലോസിസ്. കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് സംശയം. രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.