മലപ്പുറം: താനൂരിൽ നിന്നും കാണാതായ വിദ്യാർഥിനികളെ കണ്ടെത്തി. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ലോനവാലയിൽ വച്ചാണ് ഇവരെ കണ്ടെത്തിയത്. ഇവർ റെയിൽവേ പോലീസിന്റെ കസ്റ്റഡിയിൽ യാത്ര തുടരുകയാണ്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനികളെ കണ്ടെത്താനായത്.
അക്ബർ റഹീം എന്ന യുവാവും ഇവർക്കൊപ്പം മുംബൈയിലേക്കു പോയിരുന്നു. ഫാത്തിമ ഷഹദ ആവശ്യപ്പെട്ടിട്ടാണ് യുവാന് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ അക്ബർ റഹീമിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ സുഹൃത്തുക്കളായത്.
വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും, കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും ഷഹദ പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ യുവാവ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും എന്നാൽ സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് ഫാത്തിമ ഷഹദ പറഞ്ഞുവെന്നും റഹീമിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു