loginkerala breaking-news താനൂരില്‍ നിന്ന് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായിട്ട് മണിക്കൂറുകൾ; അന്വേഷണവുമായി പൊലീസ്
breaking-news Kerala

താനൂരില്‍ നിന്ന് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായിട്ട് മണിക്കൂറുകൾ; അന്വേഷണവുമായി പൊലീസ്

മലപ്പുറം: താനൂരില്‍നിന്ന് പ്ലസ്ടു വിദ്യാര്‍ഥിനികളായ രണ്ടുപേരെ കാണാതായെന്ന് പരാതി. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്.

ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇരുവരും സ്‌കൂളിലേക്ക് പോയിരുന്നു. എന്നാല്‍, ഇരുവരും പരീക്ഷയ്ക്ക് ഹാജരായിരുന്നില്ല. തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിളിച്ച് കാര്യം തിരക്കിയതോടെയാണ് പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് മാതാപിതാക്കള്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version