archive Uncategorized

തലശ്ശേരി കോടതിയിലെ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

കണ്ണൂര്‍: തലശ്ശേരി കോടതിയിലെ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം എട്ടായി. തിരുവനന്തപുരം പബ്ലിക്ക് ഹെല്‍ത്ത് ലാബിലെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഒരാഴ്ച മുമ്പായിരുന്നു തലശ്ശേരി ജില്ലാ കോടതിയിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കും അടക്കം നൂറോളം പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ശരീരത്തില്‍ തടിപ്പ്, ക്ഷീണ, പനി തുടങ്ങിയവയും അനുഭവപ്പെട്ടിരുന്നു. രോഗബാധയെ തുടര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോടതി അടച്ചിട്ടിരുന്നു, ഒരേ രോഗലക്ഷണം നൂറോളം പേര്‍ക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലര്‍ക്ക് അനുഭവപ്പെട്ടത്.