loginkerala breaking-news ത​മി​ഴ്നാ​‌ട്ടിൽ സുപ്രധാന നീക്കം; ഒ.​ പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ ചേ​ർ​ന്നു
breaking-news India

ത​മി​ഴ്നാ​‌ട്ടിൽ സുപ്രധാന നീക്കം; ഒ.​ പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ ചേ​ർ​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും അ​ണ്ണാ ഡി​എം​കെ നേ​താ​വു​മാ​യി​രു​ന്ന ഒ.​പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ ചേ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച ചെ​ന്നൈ​യി​ലെ ഡി​എം​കെ ആ​സ്ഥാ​ന​ത്തെ​ത്തി​യ ഒ. ​പ​നീ​ർ​ശെ​ൽ​വ​ത്തെ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും മ​റ്റു മ​ന്ത്രി​മാ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്നാ​ണ് ഒ​പി​എ​സ് ഔ​ദ്യോ​ഗി​ക​മാ​യി ഡി​എം​കെ​യി​ൽ അം​ഗ​മാ​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത​മി​ഴ്നാ​ട്ടി​ൽ ന​ട​ക്കു​ന്ന സു​പ്ര​ധാ​ന രാ​ഷ്ട്രീ​യ​നീ​ക്ക​മാ​ണ് ഒ​പി​എ​സി​ന്‍റെ ഡി​എം​കെ പ്ര​വേ​ശം. എ​ഐ​എ​ഡി​എം​കെ​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള വ​ഴി​ക​ള​ട​ഞ്ഞ​തോ​ടെ ഒ​പി​എ​സ് ഡി​എം​കെ നേ​തൃ​ത്വ​വു​മാ​യി അ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി പി.​കെ. ശേ​ഖ​ർ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഒ​പി​എ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു

Exit mobile version