ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
വിരുദുനഗറിലെ യുവരാജ് പടക്കനിര്‍മാണശാലയില്‍ ഇന്ന് രാവിലെയാണ് സഫോടനമുണ്ടായത്. അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Leave feedback about this