World

ടെ​ഹ്റാ​നി​ലെ ഇ​സ്ര​യേ​ൽ മി​ന്ന​ലാ​ക്ര​മ​ണം: കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ത​ല​വ​നും മു​തി​ർ​ന്ന ആ​ണ​വ ശാ​സ്ത്ര​ജ്ഞ​രും

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ത​ല​വ​ൻ ഹൊ​സൈ​ൻ സ​ലാ​മി കൊ​ല്ല​പ്പെ​ട്ടാ​യി ഇ​റേ​നി​യ​ൻ ടെ​ലി​വി​ഷ​ൻ അ​റി​യി​ച്ചു. ര​ണ്ട് മു​തി​ർ​ന്ന ആ​ണ​വ ശാ​സ്ത്ര​ജ്ഞ​രും കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ‌ പു​റ​ത്തു​വ​രു​ന്നു​ണ്ട്.

ടെ​ഹ്റാ​ൻ ഉ​ൾ​പ്പെ​ടെ 13 ഇ​ട​ങ്ങ​ളി​ൽ ഇ​റാ​ന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് “ഓ​പ്പ​റേ​ഷ​ൻ റൈ​സിം​ഗ് ല​യ​ൺ’ എ​ന്ന പേ​രി​ൽ ഇ​സ്ര​യേ​ൽ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ന​ട​ക്കു​ന്നു​വെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന ന​ഥാ​ൻ​സ് സൈ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​സ്ര​യേ​ൽ സൈ​ന്യം ല​ക്ഷ്യ​മി​ട്ട​ത്. ആ​ണ​വാ​യു​ധം വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മു​തി​ർ​ന്ന ഇ​റേ​നി​യ​ൻ ശാ​സ്ത്ര​ജ്ഞ​ർ ജോ​ലി ചെ​യ്യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​സ്ര​യേ​ൽ സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി

ഇ​റാ​ന്‍റെ ആ​ണ​വ, മി​സൈ​ൽ ശേ​ഷി​ക​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ സൈ​ന്യം ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​റാ​ന്‍റെ ആ​ണ​വ സ​മ്പു​ഷ്ടീ​ക​ര​ണ പ​രി​പാ​ടി​യു​ടെ കേ​ന്ദ്ര​ത്തി​ൽ‌ ആ​ക്ര​മ​ണം ന​ട​ത്തി​യെ ഈ ​ഓ​പ്പ​റേ​ഷ​ൻ കൃ​ത്യ​മാ​യ ല​ക്ഷ്യം വ​ച്ചു​ള്ള​താ​യി​രു​ന്നു​വെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video