കൊച്ചി: നടന്മാരായ ടിനിടോമും കൈലാഷും സംവിധാനം ചെയ്ത റാപ് മ്യൂസിക് ആൽബം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ജെൻ – Z കുട്ടികളെ പോളിംഗ് ബൂത്തിലേക്ക് ആകർഷിക്കാൻ, ഇലക്ഷൻ കമ്മീഷന്റെ പരിപൂർണ ഉടമസ്ഥതയിൽ ഇറക്കിയ ആൽബം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ആൽബത്തിന്റെ നിർമ്മാതാവ് ഫേസ്ബുക്കിൽ പങ്കുവച്ച രസകരമായ കുറിപ്പാണ് ചർച്ചയാകുന്നത്.
ടിനി ടോം / കൈലാഷ് ഇതൊരുമാതിരി ചതിയാണ് .. !
നായകനായ പാട്ടുകാരൻ തിരുമാലിയും കൂടെ പാടി ഉജ്വലമായി അഭിനയിച്ച സയനോരയും സ് ഡീ യും കഴിഞ്ഞാൽ , നിർമാതാവായ ഞാൻ ചെയ്യുന്ന കഥാപാത്രമായിരിക്കും മുന്നിൽ , എന്റെ ഫിഗർ എന്റെ തല എന്നൊക്കെ പറഞ്ഞു ഫോർട്ട് കൊച്ചി ബീച്ചിലെ കൊടും ചൂടിൽ മൂന്നു ദിവസം കാലത്തെ മുതൽ വൈകീട്ട് വരെ ‘ഉണക്കാനിട്ടിട്ട്’ , ഇന്നലെ ബഹു കളക്ടർ പുറത്തിറക്കിയ ആൽബത്തിൽ ഞാൻ എവിടെയോ മൂന്ന് സെക്കൻഡിൽ, അതെ മറ്റുള്ളവരുടെ കൂട്ടത്തിൽ വെറും മൂന്നു സെക്കൻഡിൽ ,അർക്കും വേണ്ടാത്ത ബാന്റടിക്കുന്ന ‘ നിർവികാര ബോളൻ ‘ വന്നു പോയി . ( ലിങ്ക് കമന്റ് ബോക്സിൽ ) അതുകൂടാതെ പോസ്റ്ററിൽ തലയില്ല പേരില്ല വാലില്ല, എന്തൂട്ട് സാനാ?
ഷൂട്ടിങ്ങിന്റെ പേരും പറഞ്ഞു ഒരാഴ്ചയിലധികം വീട്ടിൽ നിന്നും മുങ്ങിയ ഞാൻ , പെണ്ണുമ്പിള്ളയെയും മോളെയും മരുമകനെയും കൂട്ടുകാരെയും കൊണ്ട് ചടങ്ങിൽ പങ്കെടുത്തതിന് ശേഷം അവർ ചോദിക്കുകയാണ് ..എവിടെ /എങ്ങിന്യാ / എന്താ വേഷമെന്ന് ..? ചടങ്ങ് നടന്നിരുന്ന സുന്ദരന്മാരും സുന്ദരികളുമുള്ള JAIN യൂണിവേഴ്സിറ്റി ക്യാമ്പസിലെ മണ്ണ് മാറ്റാൻ ക്വാട്ടക്ഷൻ കൊടുത്ത് പാതാളത്തിലേക്ക് മുങ്ങിയെങ്കിലോ എന്ന് വരെ ആലോചിച്ചു …! ഇതൊന്നും ഒട്ടും ശരിയല്ല . വിദേശത്തോ സ്വദേശത്തോ നടത്തുന്ന അടുത്ത പരിപാടിയിൽ നിങ്ങൾ പറഞ്ഞിരുന്ന ‘ എന്റെ ഫിഗർ എന്റെ തല’ വേഷം തന്നില്ലെങ്കിൽ തിരഞ്ഞെടുപ്പ് കാലത്തെ പോലെ ‘ കളം ചാടൽ ‘ ഞാനും നടത്തും …അറിയുന്നതും അറിയാത്തതും എല്ലാം പറഞ്ഞു പരത്താൻ ഏർപ്പാടാക്കും .. പറഞ്ഞില്ലെന്ന് വേണ്ടാ .. ! ഇല്ലെങ്കിൽ കൊടും ചൂടിൽ മൂന്നു ദിവസം കാലത്തെ മുതൽ വൈകീട്ട് വരെ ‘ഉണക്കാനിട്ടതിന് ‘ സമാധാനം പറയണം ..
വോട്ട് ചെയ്യാൻ താല്പര്യമില്ലാത്ത GEN – Z കുട്ടികളെ പോളിംഗ് ബൂത്തിലേക്ക് ആകർഷിക്കാൻ, ഇലക്ഷൻ കമ്മീഷന്റെ പരിപൂർണ ഉടമസ്ഥതയിൽ പ്രശസ്ത നടന്മാരായ ടിനിടോമും കൈലാഷും സംവിധാനം ചെയ്ത റാപ് മ്യൂസിക് ആൽബത്തിന്റെ നിർമാതായത് നിമിത്തം – നിയോഗം …! എന്തൊക്കെ പറഞ്ഞാലും ചെക്കന്മാർക്ക് പണിയറിയാട്ടോ…! അടുത്ത പരിപാടി ഉടനെയുണ്ടാകും ..!
Tiny Tom
Kaillash
