breaking-news Kerala

കോളിളക്കങ്ങള്‍ക്ക് ഒടുവില്‍ പി.വി. അന്‍വറിന്റെ രാജി; എന്റെ സമരം പിണറായിസത്തിനെതിരെ; വി.ഡി സതീശനോട് മാപ്പ്; വികാരധീനനായി അന്‍വറിന്റെ പടിയിറക്കം

തിരുവനന്തപുരം: കോളിളക്കങ്ങള്‍ക്ക് ഒടുവില്‍ നിലമ്പുര്‍ എംഎല്‍എ പി.വി. അന്‍വര്‍ രാജിവച്ചു. ഇന്നു രാവിലെ 9.30ന് നിയമസഭാ ചേംബറിലെത്തി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. അദ്ദേഹം തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് ഉടന്‍ വാര്‍ത്താസമ്മേളനം നടത്തും.

അന്‍വറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. ഇതോടെ കഴിഞ്ഞ ദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുന്‍കരുതല്‍ നീക്കം. ശനിയാഴ്ച ചന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നതായി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജിക്കത്ത് സ്വീകരിക്കേണ്ടത് സ്പീക്കറാണെന്നും അന്‍വര്‍ പറയുന്നു. പോരാട്ടം പിണറായിത്തിന് എതിരെയാണെന്നും പി.വി അന്‍വര്‍ വ്യക്തമാക്കി. മമത ബാനര്‍ജിയെ നേരിട്ട് കണ്ട് പാര്‍ട്ടി പ്രവേശനം സംബദ്ധിച്ച ധാരണയെടുത്തു.

മലയോര വനമേഖലയില്‍ സാധാരണപ്പെട്ട ജനങ്ങള്‍ക്കായി പോരാട്ടം നടത്തും. അതിന് ടി.എം.സി ഒപ്പ്മുണ്ടാകുമെന്നും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും മമത ബാനര്‍ജി ഉറപ്പും നല്‍കി. പി.ശശിയേയും അജിത് കുമാറിനേയും പോലെയുള്ളവര്‍ക്ക് എതിരെയായിരുന്നു എന്റെ സമരം. അത് ചൂണ്ടിക്കാണിച്ചിട്ട് പോലും തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ല. മുഖ്യമന്ത്രി എന്നെ തള്ളിപറയുന്നത് വരെ ഞാന്‍ കരുതിയത് ആ കോക്കസില്‍ മുഖ്യമന്ത്രി കുരുങ്ങി കിടക്കുകയാണെന്ന് കരുതിയത്. എന്നാല്‍ മുഖ്യമന്ത്രി തിരിച്ചാണ് ചെയ്തത്. എന്നെ തള്ളി എന്റെ വാദങ്ങളെല്ലാം അവജ്ഞയോടെ മുഖ്യമന്ത്രി തള്ളിക്കളയുകയും ചെയ്തു. സതീനെതിരായ ആരോപണം നിയമസഭയില്‍ ഉന്നയിച്ചത് പി ശശിയുടെ തിരക്കഖയുടെ ഭാഗമായിട്ടായിരുന്നു. ശശി ഡ്രാഫ്റ്റ് ചെയ്ത സ്‌ക്രിപ്റ്റാണ് ഢാന്‍ വായിച്ചത്. സതീശനുണ്ടായ മാനഹാനിയില്‍ അദ്ദേഹത്തോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നെന്നും പി.വി അന്‍വര്‍ പ്രതികരിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video