loginkerala breaking-news കേരളത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തും
breaking-news Kerala

കേരളത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തും

ന്യൂഡല്‍ഹി: കേരളത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കേരളത്തിലേക്ക് എപ്പോഴാണ് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കുകയെന്ന് മന്ത്രി പറഞ്ഞില്ല.

കേരളത്തിന് നേരത്തെ തന്നെ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. അതേസമയം ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തിച്ചു. ട്രെയിന്‍ മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്യും.

Exit mobile version