തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ഇനി മുതൽ ശമ്പളത്തിനായി കാത്തിരിക്കേണ്ടന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്. എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഈ മാസത്തെ ശമ്പളം തിങ്കളാഴ്ച വൈകുന്നേരം മുതൽ അക്കൗണ്ടിൽ എത്തും. സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക.10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി. മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും.
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിന്റെ അഞ്ചു ശതമാനം പെൻഷനായി മാറ്റി വക്കും.
രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Leave feedback about this