loginkerala breaking-news കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം ; താഗതം ഭാഗീകമായി നിരോധിച്ചു
breaking-news Kerala

കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം ; താഗതം ഭാഗീകമായി നിരോധിച്ചു

കാസര്‍കോട്: ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന് സമീപത്ത് പുതിയതായി പണിത പാലവും, റോഡും ചേരുന്ന ഭാഗത്താണ് ഗര്‍ത്തം രൂപപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് ഗര്‍ത്തം താത്കാലികമായി അടച്ചിട്ടുണ്ട്. അതേസമയം, വടകര മൂരാട് പാലത്തിന് സമീപവും റോഡില്‍ വിള്ളലുണ്ടായി. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇതുവഴി സഞ്ചരിക്കുന്ന ഗതാഗതം ഭാഗീകമായി നിരോധിച്ചിട്ടുണ്ട്.

റോഡില്‍ ഗര്‍ത്തവും വിള്ളലും ഉണ്ടായതിനെ തുിടര്‍ന്ന് ദേശീയപാതാ അധികൃതര്‍ അടിയന്തരമായി വിശദീകരണം നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തുടര്‍ച്ചയായി ഉണ്ടാകുന്ന വിള്ളലിന് പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാര്‍ പറയുന്നു

Exit mobile version