കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് വിൽപ്പനയ്ക്കായി കടത്തുകയായിരുന്ന 7.98 കിലോഗ്രാം കഞ്ചാവുമായി കട്ടപ്പന സ്വദേശി ഹാരിഷ് റഹ്‌മാനെ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. എക്സൈസ് ഇൻസ്‌പെക്ടർ പി.ജി.രാജേഷിന്റെ നേതൃത്വത്തിലുള്ള റെയ്‌ഡിലാണ് യുവാവ് പിടിയിലായത്. സ്പെഷ്യൽ സ്‌ക്വാഡിൽ അരുൺ സി. ദാസ്, ബിനോദ് കെ.ആർ, ബൈജുമോൻ കെ.സി, നൗഷാദ് എം എന്നിവരും മറ്റു എക്സൈസ് ഉദ്യോഗസ്ഥരും പങ്കാളികളായിരുന്നു.
കാറിൽ ഏഴ് കിലോയിലധികം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ
