loginkerala breaking-news കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍ എന്ന് വിമർശനം; പ്രമോഷൻ പരിപാടിക്കിടെ അവതാരകനുമായി തർക്കിച്ച് ധ്യാൻ
breaking-news Kerala

കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍ എന്ന് വിമർശനം; പ്രമോഷൻ പരിപാടിക്കിടെ അവതാരകനുമായി തർക്കിച്ച് ധ്യാൻ

പുതിയ ചിത്രമായ ‘ആപ് കൈസേ ഹോ’യുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ചോദ്യം ചോദിച്ച യൂട്യൂബറോട് പൊട്ടിത്തെറിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് എന്ന യൂട്യൂബറുടെ പരാമര്‍ശത്തിന് എതിരെയാണ് ധ്യാന്‍ പ്രതികരിച്ചത്. ആദ്യം സരസമായി പ്രതികരിച്ച ധ്യാന്‍ പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു.

അവതാരകന്റെ ചോദ്യത്തിന് കണക്കിന് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ | Dhyan Sreenivasan

കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍ എന്നാണ് ധ്യാനിനെ കുറിച്ച് യുട്യൂബില്‍ വരുന്ന കമന്റുകള്‍ എന്നും, സിനിമയെ സീരിയസ് ആയിട്ട് കാണണമെന്നുമായിരുന്നു യൂട്യൂബറുടെ പരാതി. ”ഞാന്‍ സിനിമയെ എങ്ങനെയാണ് കാണേണ്ടതെന്ന് നീ ആണോ എനിക്ക് പഠിപ്പിച്ച് തരേണ്ടത്” എന്നായിരുന്നു ധ്യാന്‍ തിരിച്ച് ചോദിച്ചത്. യൂട്യൂബര്‍ സ്വന്തം ജോലിയെ വളരെ സീരിയസ് ആയിട്ടല്ലേ കാണുന്നതെന്നും അതേ സീരിയസ്നെസോടെയാണ് താന്‍ സിനിമയില്‍ അഭിനയിക്കുന്നതെന്നും ധ്യാന്‍ പറഞ്ഞു.

Exit mobile version