കൊച്ചി: കളമശേരി പോളിടെക്നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാവ് ഉൾപ്പെടെയുള്ള വിദ്യാർഥികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
എസ്എഫ്ഐ നേതാവായ യൂണിയൻ സെക്രട്ടറി അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന് എന്നിവരെയാണ് പോലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത്. അക്കാദമിക് കൗണ്‍സില്‍ കൂടി പിടിയിലായ കുട്ടികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍പരിശോധനയില്‍ പിടികൂടിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കഞ്ചാവ് കൂടാതെ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Leave feedback about this