ബംഗളൂരു: കന്നഡ നടിയും ഹൗസിങ് കോർപറേഷൻ ഡി.ജി.പിയുടെ മകളുമായ രന്യ റാവു 14 കിലോ സ്വർണം കടത്തിയത് ബെൽറ്റിൽ ഒളിപ്പിച്ച്. ഡി.ആർ.ഐയുടെ തന്ത്രപരമായ ഇടപെടലിനൊടുവിലാണ് രന്യ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്.
ദുബൈയിൽ നിന്നെത്തിയ രന്യയെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് പിടികൂടിയത്. 14 കിലോ ഗ്രാം സ്വർണം ബാറുകളായി ഇവർ ബെൽറ്റിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു. 800 ഗ്രാം സ്വർണം ആഭരണങ്ങളായും അണിഞ്ഞിരുന്നു. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ രന്യയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
ബംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം കടത്തുന്ന സംഘവുമായി നടിക്ക് ബന്ധമുണ്ടെന്നാണ് ഡി.ആർ.ഐ സംശയിക്കുന്നത്. നിരവധി തെലുങ്ക്, തമിഴ്സിനിമകളിൽ അഭിനയിച്ചിട്ടുള്ള രന്യയുടെ പ്രധാന ചിത്രങ്ങൾ മാണിക്യ, പതാകി, വാഗ എന്നിവയാണ്.
നിരന്തരമായി വിദേശയാത്ര നടത്തുന്ന രന്യ ദിവസങ്ങളായി ഡി.ആർ.ഐയുടെ നിരീക്ഷണത്തിലായിരുന്നു. ഈ വർഷം മാത്രം 10 തവണ അവർ വിദേശയാത്ര നടത്തി. ഹ്രസ്വകാലത്തേക്കുള്ള ഈ സന്ദർശനങ്ങൾ അവരെ സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നതിന് ഇടയാക്കി.
Leave feedback about this