കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 8.30 വരെ 3.2 മുതല്‍ 4.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും, കൊല്ലം ആലപ്പാട് മുതല്‍ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയും എറണാകുളം മുനമ്പം ഹാര്‍ബര്‍ മുതല്‍ മറുവക്കാട് വരെയും തൃശൂര്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയും മലപ്പുറം കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി വരെയും കോഴിക്കോട് ചോമ്പാല ഹാര്‍ബര്‍ മുതല്‍ രാമനാട്ടുകര വരെയും
കണ്ണൂര്‍ വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കാസറഗോഡ് കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരം 05.30 വരെ 3.2 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
breaking-news
കനത്ത മഴ, നദികളിലും കടലിലും റെഡ് അലര്‍ട്ട്
- June 17, 2025
- Less than a minute
- 6 months ago
Related Post
breaking-news, gulf
യുഎഇയിലെ കാർഷിക മേഖയ്ക്ക് പിന്തുണയുമായി ലുലുവിൽ അൽ ഇമറാത്ത് അവ്വൽ ;
November 29, 2025

Leave feedback about this