loginkerala breaking-news ഒടുവിൽ ലക്ഷം തൊട്ട് സ്വർണം; പവന് 1,01,600 രൂപ
breaking-news

ഒടുവിൽ ലക്ഷം തൊട്ട് സ്വർണം; പവന് 1,01,600 രൂപ

കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം കടന്നു. ഇന്ന് 1,01,600 രൂപയാണ് പവൻ വില. 1,760 രൂപയുടെ പ്രതിദിന വർധനവ് പവന് രേഖപ്പെടുത്തിയപ്പോൾ ഒരു ​ഗ്രാമിന് 220 രൂപ വർധിച്ച് 12,700 രൂപയായി.

ഈ വർഷം ജനുവരിയിൽ 57,000 രൂപയായിരുന്നനതാണ് ഒറ്റവർഷംകൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്. സ്വർണവിലയിലെ മുന്നേറ്റം സാധാരണക്കാരെയും ആഭരണപ്രിയരെയും പ്രതിസന്ധിയിലാക്കി. പണക്കൂലി, ഹാൾമാർക്കിംങ് ചാർജ്, ജിഎസ്ടി ഇവ കൂടെ ഉൾപ്പെടുത്തി ഒരു പവൻ സ്വന്തമാക്കാനുള്ള വാങ്ങൽ ചെലവ് വലിയ ഭാരമാവും.

ആഗോള രാഷ്ട്രീയരംഗത്ത് തുടരുന്ന അനിശ്ചിതാവസ്ഥകൾ വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സ്വർണ്ണ വില കൂടുന്ന പ്രവണത ആവർത്തിക്കുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇതായിരുന്നു ട്രെൻഡ്.

Exit mobile version