ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോളജുകളിലേക്ക് 2025-26 അധ്യയന വർഷത്തിൽ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളിൽ കോളജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ www.ihrdadmissions.org വെബ്‌സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. പൊതുവിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളജിനും 100 രൂപ എന്ന ക്രമത്തിലും അടയ്ക്കണം.
എസ്.സി/ എസ്.ടി വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളജിനും 50 രൂപയും അടയ്ക്കണം. അപേക്ഷ ഓൺലൈനായി എസ്.ബി.ഐ കലക്ട് മുഖേന ഫീസ് അടച്ച് സമർപ്പിക്കാം.
ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനത്തിന് തിരഞ്ഞെടുക്കുന്ന കോളജിൽ അഡ്മിഷന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in.
പോളിടെക്നിക്
2025-26 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ പോളിടെക്നിക് കോളജുകളിൽ വർക്കിങ് പ്രൊഫഷണൽസിനു വേണ്ടിയുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന നടപടികൾ ആരംഭിച്ചു. അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം ലഭിച്ച് രണ്ട് വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാം. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് www.polyadmission.org/wp യിൽ ലഭ്യമാണ്. വെബ്‌സൈറ്റ് മുഖേന 400 രൂപ ഓൺലൈനായി അടച്ച് വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം അപേക്ഷ സമർപ്പിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ജൂൺ 10 ആണ്.
നിഷ്
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് ഐ.ഇ.സി കണ്ടന്റ് റൈറ്റർ ആൻഡ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 7. കൂടുതൽ വിവരങ്ങൾക്ക്: nish.ac.in/others/career.
Leave feedback about this