എസ്. ജെ സൂര്യയുടെ സംവിധാനം നിർവബഹിക്കുന്ന പുതിയ ചിത്രം കില്ലറിൽ കൈകോർക്കാൻ എ.ആർ റഹ്മാനും. ഗോകുലം മുവീസ് ഒരുക്കുന്ന ചിത്രം തമിഴ്, തെലുങ്കു, മലയാളം, കന്നട, ഹിന്ദി അടക്കമുള്ള ഭാഷകളിലാണ് എത്തുന്നത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍താരം എസ്.ജെ. സൂര്യ വീണ്ടും സംവിധാന കുപ്പായമണിയുന്ന ചിത്രം കൂടിയാണ് കില്ലർ.

എസ്.ജെ. സൂര്യ പ്രധാനവേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ്.ജെ. സൂര്യയുടെ നിര്‍മാണ കമ്പനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിര്‍മിക്കുന്നത്. ‘കില്ലര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിര്‍മാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നത്. വാലി, ഖുഷി, ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ്.ജെ. സൂര്യ ഇത്തവണ വന്‍ താരനിരയെ അണിനിരത്തിയാണ് ‘കില്ലര്‍’ ഒരുക്കുന്നത്. കോ പ്രൊഡ്യൂസെഴ്സ്: വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി എന്നിവരാണ്.
Leave feedback about this