loginkerala breaking-news എന്റെ രാഷ്ട്രീയം സാധാരണക്കാരുടെ രാഷ്ട്രീയമാണ്; എന്റെ വരവിനെ ചിലർ പേടിക്കുന്നു; മോദിയും സ്റ്റാലിനും പുറത്താകണം; തമിഴക വെട്രി ഘടകം സമ്മേളനത്തിൽ വിജയ്
breaking-news Kerala

എന്റെ രാഷ്ട്രീയം സാധാരണക്കാരുടെ രാഷ്ട്രീയമാണ്; എന്റെ വരവിനെ ചിലർ പേടിക്കുന്നു; മോദിയും സ്റ്റാലിനും പുറത്താകണം; തമിഴക വെട്രി ഘടകം സമ്മേളനത്തിൽ വിജയ്

ചെന്നൈ: എന്റെ രാഷ്ട്രീയം സാധാരണക്കാരുടെ രാഷ്ട്രീയമാണെന്ന് അവർത്തിച്ച് നടനും ടി.വി.കെ നേതാവുമായ വിജയ്. പുതിയതായി ആരംഭിച്ച തന്റെ പാർട്ടിയെ ഇന്നലെ വന്നവരെന്ന് പരിഹസിക്കുന്നവരെ തിരഞ്ഞെടുപ്പിലൂടെ നേരിടുമെന്ന് വിജയ് പറഞ്ഞു. തമിഴക വെട്രി ഘടകത്തിലെ നേതാക്കളെല്ലാം ശാധാരണക്കാരണെന്നാണ് പരിഹസിക്കുന്നത്. സാധാരണക്കാർ രാഷ്ട്രീയത്തിൽ വന്നാൽ എന്താണ് കുഴപ്പമെന്നും വിജയ് പ്രതികരിച്ചു. ജയലളിതയും, എം.ജി.ആറും വന്ന വഴി തന്നെയാണ് എന്റേയും വഴി. അവരെ പിന്തുണച്ചതും സാധാരണ ജനങ്ങളാണെന്ന് ബോധം എപ്പോഴും ഉണ്ടാകണമെന്നും വിജയ് പ്രതികരിച്ചു. ടി.വി.കെയുടെ ഒന്നാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ വരവ് ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുകയാണ്. രാഷ്ട്രീയം പണമുണ്ടാക്കുനുള്ള മാർ​ഗമല്ലെ. അത്തരക്കാരെ രാഷ്ട്രീയത്തിൽ നിന്ന് ആട്ടിയോടിക്കാൻ തയ്യാറാകണം. നമ്മൾ എല്ലാ വിഭാ​ഗത്തിന്റേയും വാക്കുകൾ കേൾക്കണം. ന്യായമായ ആവശ്യങ്ങൾ പരി​ഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ത്രിഭാഷ നയത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല. കേന്ദ്ര സംസ്ഥാന നയങ്ങൾക്കെതിരെ പോരാടാൻ തമിഴ്നാട്ടിലെ ജനങ്ങളോട് വിജയ് ആവശ്യപ്പെട്ടു. മഹാബലിപുരത്താണ് ഒന്നാം വാർഷികത്തിന്റെ വേദിയൊരുങ്ങുന്നത്.

Exit mobile version