loginkerala gulf എം.എ യൂസഫലിയുടെ ഇഫ്താർ വിരുന്നിൽ പങ്കുചേർന്ന് അബ്ദുൾ വഹാബ് എം.പി.; പഴയ ഓർമകൾ അയവിറക്കുന്ന അവസരമെന്നും കുറിപ്പ്
gulf

എം.എ യൂസഫലിയുടെ ഇഫ്താർ വിരുന്നിൽ പങ്കുചേർന്ന് അബ്ദുൾ വഹാബ് എം.പി.; പഴയ ഓർമകൾ അയവിറക്കുന്ന അവസരമെന്നും കുറിപ്പ്

അബുദാബി: എം.എ യൂസഫലിയുടെ ഇഫ്താർ വിരുന്നിൽ പങ്കുചേർന്ന് അബ്ദുൾ വഹാബ് എം.പി. യു.എ.ഇയിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ വീട്ടിൽ ഇഫ്താർ വിരുന്നിൽ പങ്കുചേർന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവച്ചു. സഹോദരനായ എം.എ യൂസഫലിക്കും കുടുംബത്തിനുമൊപ്പമായിരുന്നു ഇന്നലത്തെ ഇഫ്താർ എന്നും. പഴമകൾ അയവിറക്കാനും സൗഹൃദം പങ്കുവയ്ക്കുവാനുമുള്ള അവസരമാണിതെന്നും അദ്ദേഹം സമൂഹമധ്യമത്തിലൂടെ കുറിച്ചു.

ബ്രദർ യൂസുഫലിക്കും കുടുംബത്തിനുമൊപ്പമായിരുന്നു ഇന്നലത്തെ ഇഫ്താർ. എല്ലാ നോമ്പുകാലത്തും ഞങ്ങളിങ്ങനെ ഒന്നിച്ച് കൂടാറുണ്ട്.
പഴയ ഓർമകൾ അയവിറക്കാനും സൗഹൃദം പങ്കുവെക്കുന്നതിനും ലഭിക്കുന്ന അവസരമാണിതെല്ലാം. പ്രിയപ്പെട്ടവന്റെ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു. വിശുദ്ധ റമദാന്റെ പുണ്യം കൊണ്ട് നമുക്കെല്ലാം പടച്ച റബ്ബ് നന്മകൾ ചൊരിയട്ടെ.

Exit mobile version