വാഷിംഗ്ടൺ ഡിസി: ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഒരു രാത്രി നീണ്ട ചർച്ചയ്ക്കൊടുവിലാണ് വെടിനിർത്തൽ ധാരണയായതെന്ന് ട്രംപ് വ്യക്തമാക്കി.
സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇന്ത്യാ-പാക് സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ അമേരിക്ക ഇടപെട്ടിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ടു.
ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി സംസാരിച്ചു. പാക് സൈനികമേധാവി അസിം മുനീറുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് അദ്ദേഹം ജയശങ്കറിനെ ബന്ധപ്പെട്ടത്.
ഇന്ത്യയും പാക്കിസ്ഥാനും ആശയവിനിമയം പുനസ്ഥാപിക്കണം. ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ചർച്ചകൾക്ക് സാധിക്കും. ചർച്ചകൾ അമേരിക്ക പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave feedback about this