breaking-news Kerala

ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം; വിമർശനവുമായി എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം:ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സമരം ജനാധിപത്യപരമാണെന്നും പക്ഷെ ആ സമരം ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് ഇടത് പക്ഷത്തിന് അറിയാമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സമരം ലക്ഷ്യം വെക്കുന്നത് ഇടതുപക്ഷ വിരുദ്ധയാണെന്നും ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റ് വിരുദ്ധ സമരമാക്കി മാറ്റാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ബൂർഷ്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിന് പിന്നിലുണ്ട്. ഐഎൻടിയുസി പോലും ആ സമരത്തിന് ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ യുഡിഎഫും ബിജെപിയും സമരത്തിന്റെ പിന്നിലാണെന്നും ശരിയായ ഒരു മഴവിൽ സഖ്യം അതിന്റെ പിന്നിൽ വന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ എല്ലാം അതിന്റെ ഭാഗമായി നിൽക്കുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

അതേസമയം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ആശമാരുടെ സമരം ജനാധിപത്യത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പക്ഷേ ആശാവർക്കർമാരെ ഉപയോഗിച്ച് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ഉൾപ്പെടെ മാധ്യമപ്രവർത്തകരെല്ലാം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന നേതൃത്തെയും അതിന് ഭാഗമായുള്ള പ്രവർത്തനത്തെയും തുറന്നുകാണിക്കാനാണ് രാഷ്ട്രീയമായി തങ്ങൾ ഉദ്ദേശിച്ചിരിക്കുന്നതെന്നും എംവിഗോവിന്ദൻ പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video