loginkerala entertainment ആരാധകരെ ആവേശത്തിലാക്കിച്ച് ‘പുഷ്പ 2: ദി റൂൾ’ ഒരു ദിവസം മുമ്പേ എത്തും
entertainment

ആരാധകരെ ആവേശത്തിലാക്കിച്ച് ‘പുഷ്പ 2: ദി റൂൾ’ ഒരു ദിവസം മുമ്പേ എത്തും

ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുന്റെ “പുഷ്പ 2: ദി റൂൾ” ഡിസംബർ 6 ന് റിലീസ് ചെയ്യാനിരിക്കെ ഒരു ദിവസം മുന്നോടിയായി ഡിസംബർ 5-നാണ് ചിത്രം ലോകവ്യാപകമായി എത്തുന്നതെന്ന് പുതിയ പോസ്റ്റർ സൂചിപ്പിക്കുന്നു. കയ്യിൽ റിവോൾവർ പിടിച്ചുള്ള അല്ലു അർജുന്റെ കരുത്തുറ്റ പോസ്റ്റർ, താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ റിലീസ് ചെയ്തതോടെ ആരാധകർ വലിയ ആഘോഷത്തിലാണ്.

സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദ് നിർവഹിക്കുന്നു. റിലീസിന് മുമ്പേ ചിത്രത്തിന്റെ പ്രീറിലീസ് ബിസിനസ് 1000 കോടി രൂപ പിന്നിട്ടതായാണ് റിപ്പോർട്ട്. തിയറ്ററിക്കൽ, ഒടിടി, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്‌സ് അടക്കം 600 കോടി, 275 കോടി, 85 കോടി, 65 കോടി എന്നിങ്ങനെയാണ് വരുമാനവുമാണ് ചിത്രം നേടിയിരിക്കുന്നത്. അല്ലു അർജുന്റെ കൂടെ രാശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗപതി ബാബു, സുനിൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ആദ്യഗാനമായ “സൂസേകി” 95 മില്ല്യൺ വ്യൂസും, ടൈറ്റിൽ സോങ് 68 മില്ല്യൺ വ്യൂസും നേടി ആരാധകഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ്.

Exit mobile version