തൃശൂർ : സുഹൃത്തായ യുവാവ് മദ്യലഹരിയിൽ പിടിച്ചുതള്ളിയതിനു പിന്നാലെ നിലത്തുവീണ കായികാധ്യാപകൻ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. റീജനൽ തിയറ്ററിനു മുന്നിൽ ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.
ചൂലിശേരി സ്വദേശി രാജുവാണു പിടിച്ചു തള്ളിയത്. ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകന്റെ ദേഹത്ത് പരുക്കുകൾ കാണാനില്ലെന്നും പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ മരണകാരണം അറിയാനാകൂയെന്നും പൊലീസ് പറഞ്ഞു.
Leave feedback about this