ദാന ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിൽ വ്യാപകമായി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ചില ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
പ്രതികൂല സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ:
- ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത: ഉയർന്ന അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.
- നദി തീരങ്ങൾ, അണക്കെട്ട് മേഖലകൾ: അപകട സാധ്യത മുന്നിൽ കണ്ട് ആളുകൾ അവിടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകണം.
- ദുരന്തസാധ്യതാ പ്രദേശങ്ങൾ: സ്ഥലത്ത് ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കുക, പകൽ സമയത്ത് തന്നെ അവിടേക്ക് മാറി താമസിക്കുക.
പൊതുജനങ്ങൾ, തദ്ദേശസ്ഥാപനങ്ങളെയും റവന്യൂ അധികാരികളെയും ആശ്രയിച്ച് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം.