കൊച്ചി: സംസ്ഥാനത്ത് പകൽ താപനില ഇനിയുള്ള 3-4 ദിവസങ്ങളിൽ ഉയരാൻ സാധ്യത. നിലവിൽ പാലക്കാട്, പത്തനംതിട്ട, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഉയർന്ന താപനില രേഖപെടുത്തുന്നത്. ഇന്നലെ പാലക്കാട് മുണ്ടൂരിൽ 39.2°c ചൂട് രേഖപെടുത്തി. അതോടൊപ്പം കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ UV index ലും വർദ്ധനവ് ഉണ്ട്. അതെ സമയം ചൂടിന് ആശ്വാസമായി തെക്കൻ ബംഗാൾ ഉൽക്കടലിൽ ചക്രവാതചുഴി രൂപപെടാനുള്ള സൂചന. ഈ മാസം അവസാനം മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപെട്ട വേനൽ മഴക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ സാധ്യത.
breaking-news
Kerala
സംസ്ഥാനം വരും ദിവസങ്ങളിൽ ചുട്ട് പൊള്ളും; താപനില ഉയരുമെന്ന് മുന്നറിയിപ്പ്
- February 24, 2025
- Less than a minute
- 4 weeks ago

Leave feedback about this