breaking-news gulf

ലോകത്തോളം ഉയർന്ന് നിൽക്കുമ്പോഴും ആതിഥ്വ മര്യാദയും സ്നേഹവും എളിമയുമാണ് നമ്മളെ വിസ്മയിപ്പിക്കുന്നത്; നിയമക്കുരുക്കിൽപ്പെട്ട മലയാളിയുടെ സഹായത്തിനായി ഇടപെട്ട് എം.എ. യൂസഫലി; കുറിപ്പുമായി സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

വിദേശത്ത് നിയമക്കുരുക്കിൽപ്പെട്ട പ്രവാസി മലയാളുടെ മടക്കയാത്രക്കായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടൽ. സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ അതിവേ​ഗത്തിലുള്ള ഇടപെടലിനേയും കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി രം​ഗത്തെത്തിയിരിക്കുന്നത്. വിദേശത്ത് നിയമക്കുരുക്കിൽപ്പെട്ട ഒരാളുടെ മോചനത്തിനായിട്ടാണ് ദുബായിലെ കെ,എം.സി.സി പ്രസിഡന്റ് ഡോ അൻവറിനൊപ്പം യൂസഫലി സാഹിബിനെ കണ്ടതെന്നും പത്ത് മിനിട്ട് കൊണ്ട് അദ്ദേഹം വിഷയത്തേക്കുറിച്ച് പഠിച്ച് വേണ്ട നടപടികൾ കൈക്കൊണ്ടെന്നും സയ്യിദ് മുനവറലി ഷിഹാബ് തങ്ങൾ വിവരിക്കുന്നു. അതിവേ​ഗത്തിലാണ് അദ്ദേഹം നടപടികളെക്കുറിച്ച് പഠിച്ചത് തനിക്ക് വിഷയത്തെക്കുറിച്ച് ​ഗ്രഹിച്ചെടുക്കാൻ സാധിക്കാഞ്ഞിട്ട് പോലും ആ വിഷയം എം.എ യൂസഫലി അതിവേ​ഗം ​ഗ്രഹിച്ചെടുത്തെന്നും അദ്ദേഹം കുറിച്ചു. ലോകത്തോളം ഉയർന്ന് നിൽക്കുമ്പോഴും ആതിഥ്വ മര്യാദയും സ്നേഹവും എളിമയുമാണ് നമ്മളെ വിസ്മയിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:-

വിദേശത്തത്ത് നിയമക്കുരുക്കിൽ അകപ്പെട്ട വേണ്ടപ്പെട്ടൊരാൾക്ക് വേണ്ടി അദ്ദേഹത്തിൻറെ മക്കളുടെ ആവശ്യപ്രകാരമാണ് ഇന്നലെ ആദരണീയനായ MA യൂസഫലി സാഹിബിനെ കാണുന്നത്.ദുബൈ കെഎംസിസി പ്രസിഡൻറ് ഡോ.അൻവർ അമീനോടൊപ്പമാണ് അദ്ദേഹത്തിൻറെയടുത്ത് പോയത്. സെക്രട്ടറി ഷാഹിദിലൂടെ ബന്ധപ്പെട്ടപ്പോൾ വളരെ താൽപ്പര്യപൂർവ്വമാണ് അദ്ദേഹം സമയം അനുവദിച്ചത്.ളുഹറിന് ശേഷം വസതിയിലെത്തിയപ്പോൾ ഒരു ഓൺലൈൻ മീറ്റിംഗിലായിരുന്നു അദ്ദേഹം.എപ്പോഴും കർമ്മ നിരതനായിരിക്കുന്ന യൂസഫലി സാഹിബീൻറെ ജീവിത മൂല്യങ്ങൾ തലമുറ ഭേദമെന്യേ വിജയിക്കാനാഗ്രഹിക്കുന്ന മനുഷ്യർക്ക് പ്രചോദനമാവുന്നത് ഇങ്ങനെയൊക്കെയാണെന്നോർത്തു.ലോകത്തോളം ഉയർന്ന് നിൽക്കുമ്പോഴും ആതിഥ്യ മര്യാദയും എളിമയും സ്നേഹ സാന്ദ്രമായ പെരുമാറ്റവും കൊണ്ട് അദ്ദേഹം നമ്മെ വിസ്മയിപ്പിക്കുന്നു. ചെന്ന കാര്യം ബന്ധപ്പെട്ട വ്യക്തിയുടെ മക്കളിൽ നിന്നും വളരെ വേഗം അദ്ദേഹം മനസ്സിലാക്കിയെടുത്തു.10 മിനിറ്റ് കൊണ്ട് ക്രോസ്സ് ചെക്കിംഗ് നടത്തി വിഷയത്തിൻറെ ആകത്തുക അദ്ദേഹം ഉൾകൊണ്ടു.പ്രസ്തുത വ്യക്തിയുടെ മക്കളിൽ നിന്നും അത്ര വേഗം ആ വിഷയം ഗ്രഹിച്ചെടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല എന്നതാണ് സത്യം.എന്നാൽ യൂസഫലി സാഹിബ് ആ വിഷയത്തിൻറെ ആകത്തുക മിനിറ്റുകൾ കൊണ്ട് മനസ്സിലാക്കുകയും അദ്ദേഹത്തിൻറെ ഭാഗത്തു നിന്നുമുള്ള വിലപ്പെട്ട സഹായം ഉറപ്പ് നൽകുകയും ചെയ്തു.
ഈ വിഷയം കേൾക്കാനും അതിനോട് പ്രതികരിക്കാനും സഹായം വാഗ്ദാനം ചെയ്യാനും അദ്ദേഹം കാണിച്ച വലിയ മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകി,അദ്ദേഹം ചെയ്യുന്ന മഹത്തായ സത്കർമ്മങ്ങൾ അഭംഗുരം തുടരാൻ അള്ളാഹു ആ മഹദ് വ്യക്തിത്വത്തെ ഇനിയുമേറെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Yusuff Ali M.A

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video