loginkerala breaking-news ലഖ്‌നൗ ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം; ഇരുന്നൂറോളം രോഗികളെ സുരക്ഷിതമായി മാറ്റി
breaking-news Kerala

ലഖ്‌നൗ ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം; ഇരുന്നൂറോളം രോഗികളെ സുരക്ഷിതമായി മാറ്റി

ലഖ്‌നൗ : ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം; ഇരുന്നൂറോളം രോഗികളെ സുരക്ഷിതമായി മാറ്റി.ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തില്‍ പുക നിറഞ്ഞു. ആദ്യം തീപിടിച്ച നിലയില്‍ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്. ശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗികള്‍ കൂടുതല്‍ പരിഭ്രാന്തരായി. പുക ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജീവനക്കാര്‍ രോഗികളെ മാറ്റാനുള്ള ശ്രമം തുടങ്ങിയിരുന്നു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് മാറ്റിയ രോഗികളെ മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് തന്നെ മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

Exit mobile version