മഹാശിവരാത്രിയോട് അനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ദർശനത്തിന് എത്തിയത് ദശലക്ഷക്കണക്കിന് ഭക്തർ. വിശ്വപ്രസിദ്ധമായ ആലുവ ശിവക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, തിരുനക്കര ശിവക്ഷേത്രം, ശ്രീകണ്ഠേശ്വരം ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവക്ഷേത്രം എന്നിവ ഉൾപ്പെടെ ദേവസ്വം ബോർഡ് കീഴിലെ നൂറുകണക്കിന് ശിവക്ഷേത്രങ്ങളിലും മറ്റ് ക്ഷേത്രങ്ങളിലും ശിവരാത്രിയോട് അനുബന്ധിച്ച് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാ ശിവക്ഷേത്രങ്ങളിലും ശിവരാത്രിയുമായി ബന്ധപ്പെട്ട പ്രത്യേക പൂജകളും നടന്നു. വിശ്വപ്രസിദ്ധമായ ആലുവ ശിവരാത്രി മഹോത്സവത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാർ വകുപ്പുകളും ചേർന്ന് മികച്ച ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ആലുവ മഹാദേവ ക്ഷേത്രത്തിൽ മാത്രം ശിവരാത്രി ദിനത്തിൽ ഒരു ലക്ഷത്തി ലേറെ ഭക്തർ ദർശനം നടത്തി. ചെങ്ങന്നൂർ മഹാ ദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനു ബന്ധിച്ച് ആലപ്പാട്ട് അരയൻമാരുടെ കാർമികത്വത്തിൽ പരിശം വെപ്പ് ചടങ്ങ് നടന്നു.
മഹാശിവരാത്രി: ദർശന പുണ്യം നേടി ദശലക്ഷക്കണക്കിന് ഭക്തർ
